ലോക ഫിസിയോതെറാപ്പി ദിനാചരണം : ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ലോക ഫിസിയോതെറാപ്പി ദിനാചരണവും ബോധവത്ക്കരണ ക്ലാസും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ഘടകത്തിന്റെ പ്രസിഡന്റ് ഡോ.നിഷാദ് അധ്യക്ഷത വഹിച്ചു. വിവിധ തരത്തിലുള്ള സന്ധിവാതങ്ങളും ഫിസിയോതെറാപ്പി ചികിത്സയും എന്നതാണ് ഈ വർഷത്തെ സന്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വിനോദ് രാജ് ക്ലാസുകൾ നയിച്ചു.ഡോ. സീമ റേച്ചൽ, ഡോ. സബിത, ഡോ. വിശാൽ, ഡോ. അജിത്, ഡോ.വിൻസി, ഡോ.ഐശ്വര്യ, ഡോ. രാജീവ്, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *