നിമിഷ ബിജോ വൈറലാകുമ്പോൾ !!

Cinema Pathanamthitta Thrissur
Print Friendly, PDF & Email

പത്തനംതിട്ട – സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തിലൂടെ സിനിമാ താരമായ നിമിഷാ ബിജോ ഇന്നലെ നടന്ന തൃശൂരിലെ പുലിക്കളിയിലും പെൺപുലിയായി മടയിൽ നിന്നിറങ്ങി വൈറലായി . വളരെക്കാലമായി വൈറലാകാൻ കിട്ടുന്ന അവസരമൊന്നും നിമിഷ പാഴാക്കാറില്ല. മഴയത്തും, വെയിലത്തും കിട്ടുന്ന അവസരങ്ങളിലൊക്കെ തന്റെ സൗന്ദര്യം പ്രദർശിപ്പിച്ചു സോഷ്യൽ മീഡിയയിലൂടെ വൈറലാകാനുള്ള അവസരങ്ങൾ പാഴാക്കാറില്ല നിമിഷ. പുലിക്കളിയെ കുറിച്ച് ട്വിറ്റ്വറിന്റെ പുതിയ രൂപമായ എക്‌സിൽ നിമിഷ അതിങ്ങനെ കുറിച്ചു…

 

പണ്ട് ആറന്മുളയിലെ പള്ളിയോട കരക്കാർ പരിപാവനവുമെന്നും കരുതുന്ന പള്ളിയോടത്തിൽ ചെരുപ്പിട്ട് കയറിയും അടഞ്ഞു കിടന്ന ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ പുറം തിരഞ്ഞു നിന്നും ഫോട്ടോ ഷൂട്ട് നടത്തിയതിനും നിമിഷ ബിജോ ആകെ പുലിവാൽ പിടിച്ചിരുന്നു . ഓതറ പുതുക്കുളങ്ങര പള്ളിയോടത്തിലായിരുന്നു തൃശൂർ ചാലക്കുടി സ്വദേശിനിയായ നിമിഷയുടെ ഫോട്ടോ ഷൂട്ട് നടന്നത് . തൊട്ടുപിന്നാലെ ഇൻസ്റ്റാഗ്രാമിലും ഫേസ് ബുക്കിലും നിമിഷ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. പിന്നാലെ വിദേശത്തുള്ള പുതുക്കുളങ്ങരക്കാർ ചിത്രം കണ്ട് നാട്ടിലുള്ളവർക്ക് അയച്ചു കൊടുത്തതോടെയാണ് അന്ന് ഈ വിവാദം ഉയർന്നത്.

ആചാരാനുഷ്ഠാനങ്ങളോടെ പുരുഷന്മാർ മാത്രം കയറുന്നതാണ് ആറന്മുള പള്ളിയോടങ്ങൾ . ഇതിൽ കയറുന്നവർക്ക് കർശന വൃത നിഷ്ഠകളുണ്ട്. ഈ ആചാരമാണ് അന്ന് നിമിഷ ലംഘിച്ചത്. അതിലെ വിവാദങ്ങൾക്ക് പിന്നീട് അവർ ക്ഷമയും ചോദിച്ചിരുന്നു.

അന്ന് തന്റെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് നിമിഷ പറഞ്ഞിരുന്നു. മുമ്പ് പോലീസിൽ ജോലി ചെയ്യുന്ന വിനയ അടക്കം പലരും തൃശൂരിലെ പുലിക്കളിക്ക് വേഷം കെട്ടിയിട്ടുണ്ട്. അതിനാൽ ഇത് വിവാദമാവില്ലായെന്നു കരുതാം. എന്നാലും വൈറലാകാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാത്ത നിമിഷക്ക് അഭിനന്ദനങ്ങൾ.. !!

Leave a Reply

Your email address will not be published. Required fields are marked *