ദുബായ് – ദുബായ് നഗരത്തിലെ മലയാളികളുടെ ജീവിതത്തെ താരതമ്യം ചെയ്തു രാഷ്ട്രീയമായി ട്രോളാൻ കേരളത്തിലെ രാഷ്ട്രീയക്കാർ ( കിണറ്റിലെ തവളകൾ ) രംഗത്തെത്തിയതാണ് സിനിമാ പ്രവർത്തകനും, ഇടതുപക്ഷ അനുഭാവിയും ആയിരുന്നിട്ടുകൂടി നൂറനാട്ടുകാരനായ ഈപ്പൻ തോമസിന് രംഗത്തെത്തേണ്ടി വന്നത് . അദ്ദേഹം പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിക്കുന്ന ദുബായിൽ നിന്നും ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു. അതിൽ എല്ലാം ഉണ്ട് .
ഉമ്മൻ ചാണ്ടിയുടെ മകളുടെ വീട്ടിൽ വച്ച് ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്, അച്ചു ഉമ്മനെയും കണ്ടിട്ടുണ്ട്, ചാണ്ടി ഉമ്മനെ ദുബായ് പള്ളിയിൽ വച്ചും കണ്ടിട്ടുണ്ട് …. അതിഥികളോടുള്ള പെരുമാറ്റത്തിൻ്റെ കാര്യത്തിൽ അച്ചു ഉമ്മന് നൂറിൽ നൂറ് മാർക്ക് നല്കണമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
അച്ചു ഉമ്മൻ പൊളിയാണ്. അവർക്ക് Gucci യോ Armani യോ DG യോ എന്തു വേണമെങ്കിലും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.ദുബായ് പോലൊരു വലിയ നഗരത്തിലാണവർ ജീവിക്കുന്നത്, ഫാഷനിലും മോഡലിംഗിലും അവർക്ക് താല്പര്യമുണ്ട്, അവരുടെ ആഗ്രഹത്തിനനുസരിച്ച് ഫോട്ടോ ഷൂട്ട് നടത്തി ഇൻസ്റ്റായിൽ പബ്ളിഷ് ചെയ്യാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. അവർ ദുബായിലെ ഒരു സമ്പന്ന വ്യവസായിയുടെ മകൻ്റെ ഭാര്യയാണ് തന്നെയുമല്ല ഒരു പ്രമുഖ ബാങ്കുദ്യോഗസ്ഥയുമാണവർ. പണ്ട് പഠനകാലത്ത് മാർ ഈവാനിയോസിൽ രാഷ്ട്രീയ ഇടപെടൽ നടത്തിയതിനു ശേഷം അവർ പരസ്യമായി രാഷ്ട്രീയത്തിൽ ഇടപെട്ടതായറിവില്ല.
അവരുടെ ജീവിതം അവർ അവരുടെ ഇഷ്ടം പോലെ ആസ്വദിക്കട്ടെ. സഹോദരൻ്റെ സ്ഥാനാർത്ഥിത്വത്തിൻ്റെ പേരിൽ മിടുക്കിയായ അച്ചു ഉമ്മനെ തല്ക്കാലം ട്രോളാനില്ല. മോഡലിംഗിലല്ല രാഷ്ട്രീയത്തിലിറങ്ങിയാലും അവർ കിടുക്കും…. !!
ഓർക്കുക: രാഷ്ട്രീയത്തിൽ ആരും വിമർശനത്തിനതീതരല്ല:. ഈപ്പൻ
https://www.facebook.com/haieapen/posts/pfbid033aw7LTLE1XwjFKdTgRPcADMwhnMT2GLxYKf11v9Cm8CvA8MXHCm91yt9qvZL2QcGl


