സമ്പൂർണ മദ്യ നിരോധനവും, പ്രാദേശിക അവധിയും
പത്തനംതിട്ട ജില്ലയിൽ ജി 04 കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, 07 അമ്പാട്ട് ഭാഗം വാർഡിന്റെ പരിധിക്കുള്ളിൽ ഫെബ്രുവരി 26 ന് വൈകുന്നേരം ആറു മുതൽ വോട്ടെണ്ണൽ ദിനമായ മാർച്ച് ഒന്നുവരെ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവായി. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉത്തരവ് നടപ്പാക്കണം. തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് നിയോജക മണ്ഡലങ്ങളുടെ പരിധിയ്ക്കുള്ളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുമ്പുള്ള 48 മണിക്കൂർ സമയത്തേക്കും, വോട്ടെണ്ണൽ ദിവസവുമാണ് സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുളളത്.
പ്രാദേശിക അവധി
പത്തനംതിട്ട ജില്ലയിൽ ജി 04 കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, 07 അമ്പാട്ട് ഭാഗം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28 ന് നടത്തുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള അമ്പാട്ട്ഭാഗം ഗവ. എൽ. പി. എസിന് ഫെബ്രുവരി 27, 28 തീയതികളിലും, നിയോജക മണ്ഡലപരിധിക്കുള്ളിൽ വരുന്ന മറ്റെല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 28നും പ്രാദേശിക അവധി നൽകി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.


