പന്തളം നഗരസഭയിലെ കര്‍ഷക ദിനാചരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.കൃഷിദര്‍ശന്‍ കൃഷികൂട്ടങ്ങളുടെ വിളംബര ഘോഷയാത്രയും തിരഞ്ഞെടുത്ത കൃഷിയിടങ്ങളിലെ നടീല്‍ ഉദ്ഘാടനവും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.കാര്‍ഷിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കര്‍ഷകരെ യോഗത്തില്‍ ആദരിച്ചു.ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.


