കൊടുമണ്‍ കര്‍ഷക ദിനാചരണം നടത്തി

Pathanamthitta
Print Friendly, PDF & Email

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍, കാര്‍ഷികവികസനസമിതി, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി, സര്‍വീസ് സഹകരണ ബാങ്കുകള്‍, പച്ചക്കറി ക്ലസ്റ്റര്‍, പാടശേഖരസമിതി, കാര്‍ഷികകര്‍മ്മസേന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള കര്‍ഷക ദിനാചരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൃഷിഭവന്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറിയിലെ നൂതനാശയങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാറും കാര്‍ഷികമേഖലയില്‍ മികവ് തെളിയിച്ച കര്‍ഷകരെ യോഗത്തില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *