തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം തുമ്പമണ്‍ സാംസ്‌കാരിക നിലയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. കൃഷി ഡെപ്യൂട്ടി അസിസ്റ്റന്റ് സി. ആര്‍. രശ്മി ഞങ്ങളും കൃഷിയിലേക്ക് വാര്‍ഡ് തല കൃഷി ആരംഭ പ്രഖ്യാപനവും പദ്ധതിവിശദീകരണവും നടത്തി. വിളകളുടെ ഉത്പാദന വര്‍ധനവിന് മണ്ണ് പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ജില്ലാ മണ്ണ് പരിശോധന കേന്ദ്രം അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് എസ്. പുഷ്പ ക്ലാസ് നയിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.


