എഴുമറ്റൂരിൽ കര്‍ഷകദിനം ആചരിച്ചു

Pathanamthitta
Print Friendly, PDF & Email

എഴുമറ്റൂരിൽ കര്‍ഷകദിനം ആചരിച്ചു
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും എഴുമറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം വാളക്കുഴി മലമ്പുറത്ത് ബില്‍ഡിംഗില്‍ നടന്നു. എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി പി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. വത്സല ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ തെരഞ്ഞെടുത്ത മികച്ച കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലാലു തോമസ്, ജെസി സൂസന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റ്റി. മറിയാമ്മ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാജന്‍ മാത്യു, ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലീലാമ്മ സാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശോഭമാത്യു, പി.റ്റി രജീഷ് കുമാര്‍, കെ.സുഗത കുമാരി, ആര്‍. അനില്‍ കുമാര്‍, ഉഷാ ജേക്കബ്, ശ്രീജ റ്റി നായര്‍, ആര്‍. അജികുമാര്‍, ജോബി പറങ്കാമൂട്ടില്‍, കൃഷ്ണകുമാര്‍ മുളപ്പോണ്‍, കൃഷി ഓഫീസര്‍ അമല്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 2940/23)

Leave a Reply

Your email address will not be published. Required fields are marked *