സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ വിജയരാഘവന് .

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ഏഴാമത് പുരസ്കാരം നടൻ വിജയരാഘവന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , സിനിമ പ്രേക്ഷക കൂട്ടായ്മ കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു. സിനിമയിലെ മികച്ച സാന്നിദ്ധ്യമാണ് വിജയരാഘവനെ അവാർഡിനായി പരിഗണിച്ചത്. സെപ്റ്റംബർ പതിനേഴിന് നടക്കുന്ന പുരസ്‌കാരം വിതരണ ചടങ്ങിൽ മൊമൻ്റേയും അനുമോദന പത്രവും വിതരണം ചെയ്യും .

നടൻ ജനാർദ്ദനൻ (2020,) സംവിധായകൻ ബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ) , നടൻ ലാലു അലക്സ് ( 2023 ) , നടൻ ജയറാം ( 2024 ) , മണിയൻപിള്ള രാജു ( 2025 ) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.

2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ “പൂക്കാല “ത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായും, 2025ലെ ദേശീയ ചലച്ചിത്ര അവാർഡിൽ “പൂക്കാല “ത്തിലെ അഭിനയത്തിന് മികച്ച സഹനടനായും, 2026ലെ ഫിലിം ഫെയർ സൗത്ത് അവാർഡിൽ “കിഷ്കിന്ധകാണ്ഡ ” ത്തിലെ അഭിനയത്തിന് മികച്ച സഹനടൻ പുരസ്‌കാരങ്ങളും ലഭിച്ചു.

നായകൻ , വില്ലൻ , ഉപനായകൻ , പോലീസ് , കാമുകൻ , കോട്ടയം കാരൻ അച്ചായൻ, മന്ത്രി, രാഷ്‌ട്രീയകാരൻ തുടങ്ങിയ വിവിധ വേഷങ്ങളിൽ വിജയരാഘവൻ ഇപ്പോഴും മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമാണ് .

Leave a Reply

Your email address will not be published. Required fields are marked *