ഇത് നിങ്ങളുടെയും ഞങ്ങളുടെയും അല്ല.. നമ്മുടെ സർക്കാരാണ്… !!

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ട്രാൻസ്ജൻഡേഴ്‌സിനു വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച് ജില്ലയിലെ ട്രാൻജെൻഡേഴ്‌സിന്റെ ശബ്ദമായി ശിഖാ നാരായണി. സംസ്ഥാനസർക്കാരിന്റെ വികസനക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്കു മുന്നിലെത്തുന്ന നവകേരളസദസിന്റെ പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാത യോഗത്തിലാണു ശിഖ സർക്കാരിന്റെ പ്രവർത്തനങ്ങളെപറ്റിയുള്ള അഭിപ്രായം പങ്ക് വച്ചത്.

 

ഒരു വ്യക്തിക്ക് ഉയർന്ന നിൽക്കാൻ സാധിക്കുന്ന സാഹചര്യമാണ് ആവശ്യം. എല്ലാവരെയും ചേർത്ത് നിർത്തുന്ന പിണറായി സർക്കാർ വന്ന ശേഷമാണ് സ്വന്തം സ്വത്വത്തിൽ അഭിമാനത്തോടെ ട്രാൻസ് ജൻഡേഴ്‌സ് ജീവിക്കുന്നതെന്ന് പറഞ്ഞ ശിഖയുടെ ആവശ്യം ട്രാൻസ് ജൻഡേഴ്‌സിന് ജോലി സാധ്യത വർധിപ്പിക്കുകയെന്നതാണ്. തൊഴിൽ ലഭ്യത സാമ്പത്തിക സുരക്ഷയ്‌ക്കൊപ്പം സമൂഹത്തിൽ വലിയ സ്ഥാനവും നൽകുന്നുവെന്നും ഡെമോക്രാറ്റിക് ട്രാൻസ്ജൻഡേഴ്‌സ് ഫെഡറേഷൻ ഓഫ് കേരളയുടെ (ഡിറ്റിഎഫ് കെ )സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ശിഖ പറഞ്ഞു. ട്രാൻസ്ജഡേഴ്‌സിന് സ്വന്തമായിഭവനം എന്ന ആവശ്യം സർക്കാരിൽ നിന്ന് ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയും അവർ സദസിൽ പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *