നഷാ മുക്ത് ഭാരത് അഭിയാൻ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നഷാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ 2026-27 വർഷത്തെ ജില്ലാതല കാമ്പയിൻ ഉദ്ഘാടനം ജില്ല കലക്ടർ എ. നിസാമുദ്ദീൻ കലക്ടറേറ്റിൽ നിർവഹിച്ചു. ജീവനക്കാരും പൊതുജനങ്ങളും കലക്ടറേറ്റിൽ സ്ഥാപിച്ച ബാനറിൽ കയ്യൊപ്പ് ചാർത്തി. ജില്ല സാമൂഹ്യ നീതി ഓഫീസർ ജെ. ഷംലാ ബീഗം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ല പൊലീസ് മേധാവി ആർ. ആനന്ദ്, എ ഡി എം രാജലക്ഷ്മി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സേതുലക്ഷ്മി, ആർ.ടി.ഒ സി. ശ്യാം, ജില്ല സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.എസ് ശിവദാസ് എന്നിവർ പങ്കെടുത്തു.
സാമൂഹ്യനീതി വകുപ്പും കിടങ്ങന്നൂർ നവദർശൻ ഡീ അഡിക്ഷൻ സെന്ററും സംയുക്തമായി തിരുവല്ല മാർത്തോമ കോളജിൽ ലഹരിക്കെതിരെ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പാൾ റ്റി.കെ. മാത്യു വർക്കി അധ്യക്ഷനായി. ജില്ല സാമൂഹ്യനീതി ഓഫീസർ ജെ. ഷംലാ ബീഗം, കിടങ്ങന്നൂർ നവദർശൻ ഡീ അഡിക്ഷൻ സെന്റർ ഡയറക്ടർ റവ. അഭിഷേക് ഡാൻ ഉമ്മൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *