പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ .എം. എസ് . സുനിൽ ദിശയുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന ദിശ അറിവ് 2026 വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ നിർവഹിച്ചു. വിവിധ ഗവൺമെൻറ് സ്കൂളുകളിൽ നിന്നും പത്താം ക്ലാസിൽ വിജയിച്ച സാമ്പത്തികമായി പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തുകയും അവർക്ക് വേണ്ട പഠനോപകരണങ്ങളും കുടകളും പ്രോത്സാഹനം ആയി സമ്മാനങ്ങളും നൽകി. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ .പി .ജയലാൽ., കടമ്മനിട്ട ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത. ആർ. , ആര്യ .സി. എൻ., രശ്മി. ആർ .എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
സാമൂഹിക പ്രവർത്തക ഡോ .എം. എസ് . സുനിൽ ദിശയുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന ദിശ അറിവ് 2026 വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ നിർവഹിക്കുന്നു.


