കോന്നിയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച പാസ്റ്ററുടെ കാർ വഴിതെറ്റി കൊക്കയിൽ വീണു.

Pathanamthitta
Print Friendly, PDF & Email

കോന്നി – തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പാസ്റ്റർ ഫോണിൽ വിളിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം കണ്ടെത്തി രക്ഷപ്പെടുത്താനായത്.

കോന്നിയിലെ കള്ളിപ്പാറയിലാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കി മാങ്കോട് നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്നു കാർ. ഇതിനിടെ, വഴിതെറ്റിയ കാർ കള്ളിപ്പാറയ്ക്ക് സമീപം വനത്തിൽ കുടുങ്ങുകയും കൊക്കയിലേക്ക് ചരിയുകയുമായിരുന്നു. ഉടൻതന്നെ കാർ ഓടിച്ചിരുന്ന പാസ്റ്റർ 112ൽ വിളിച്ച് പൊലീസിൻ്റെ സഹായം തേടി.

കൂടൽ പൊലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാസ്റ്ററെ രക്ഷപ്പെടുത്തിയത്. കാർ ഇപ്പോഴും രാവിലെ വരെ വനത്തിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *