കേരള എൻജിഒ അസോസിയേഷൻ, ആഹ്‌ളാദ സദസ്സ് സംഘടിപ്പിച്ചു

Pathanamthitta

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സൗജന്യ യാത്ര ഏർപ്പെടുത്തി വാഗ്ദാനം പാലിച്ച യുഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് ആഹ്‌ളാദ സദസ്സും മധുര വിതരണവും സംഘടിപ്പിച്ചു. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നടത്തപ്പെട്ട ആഹ്‌ളാദ സദസ്സ് മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബിജു ശാമുവേൽ അധ്യക്ഷത വഹിച്ചു. മാലേത്ത് സരളാ ദേവി, എ. സുരേഷ് കുമാർ, എസ് പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി ജി .ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ് നെല്ലിക്കുന്നിൽ, നൗഫൽ ഖാൻ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ സുനിൽകുമാർ എസ് കെ , ഡി ഗീത, ജില്ല ഭാരവാഹികളായ അനിൽ കുമാർ, അനു കെ അനിൽകുമാർ, പിക്കു വി സൈമൺ, ഗിരിജ, ജിനി ജോസ്, ഷെബിൻ വി ഷെയ്ഖ് , ഷാജൻ കെ, സുനിൽ വി കൃഷ്‌ണൻ, അരുൺ സി.എസ് , ജയപ്രസാദ് കെ, നജീബ് കോന്നി, അനിൽ കുമാർ, ജുഫാലി മുഹമ്മദ്, സജീവ് റാവുത്തർ, ബിജു റ്റി കെ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
കെ. എസ്ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സൗജന്യ യാത്ര വാഗ്ദാനം പാലിച്ച യുഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നടത്തിയ ആഹ്‌ളാദ സദസ്സ് മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്യുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *