മെഴുവേലി – റോസ്ഗാർ ദിനാചരണത്തിൻ്റെ ഭാഗമായി അയത്തിൽ ഏഴാം വാർഡ് മെമ്പർ ജയസിന്ധുവിൻ്റെയും ബ്ലോക്ക് മെമ്പർ തഥാഗതിൻ്റെയും നേതൃത്യത്തിൽ ഏഴാം വാർഡിലെ തൊഴിലുറപ്പ് സഹോദരിമാർക്കൊപ്പം നടത്തിയ ശുചീകരണ പ്രവർത്തികൾ. മഴക്കാലമായതോടെ റോഡ് സൈഡുകൾ കാട് പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഇഴജന്തുക്കൾ അടക്കം സ്കൂൾ കുട്ടികൾ അടക്കമുള്ളവരുടെ കാൽനട യാത്രക്ക് ഭീഷണിയായിരുന്നു. അതൊക്കെ കണ്ടറിഞ്ഞുള്ള ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ.. ഇത് ഒരു ദിവസത്തെ ആചരണം പോലെയാക്കാതെ കാട് പിടിച്ചുകിടക്കുന്ന പറമ്പുകൾ അടക്കം വൃത്തിയാക്കാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണം. സ്ഥലമുടമകളിൽ നിന്ന് അതിനുള്ള പണവും ഈടാക്കുന്നതിൽ തെറ്റില്ല. കൂടുതൽ സാമൂഹിക, സന്നദ്ധ സംഘടനകളെയും, ക്ലബ്ബ്കൾ അടക്കമുള്ള യുവജനങ്ങളെയും പ്രവർത്തനങ്ങളിൽ പങ്കാളികൾ ആക്കണം. മാലിന്യ നീക്കം നടക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. അതുകൂടി ശ്രദ്ധിക്കണമെന്ന അഭ്യർത്ഥന. !!



