ഒരു തുള്ളി രക്തം… ഒരു ജീവന്റെ പ്രതീക്ഷ രക്തദാന ക്യാമ്പും ബോധവത്കരണ സെമിനാറും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) പത്തനംതിട്ട ജില്ലാ കമ്മറ്റി, രാജകുമാരി ഗോൾഡ് & ഡയമണ്ട്സ് പത്തനംതിട്ട, മുത്തൂറ്റ് ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ “ഒരു തുള്ളി രക്തം… ഒരു ജീവന്റെ പ്രതീക്ഷ” എന്ന സന്ദേശമുയർത്തി രക്തദാന ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു.

2026 ജൂൺ 15 തിങ്കളാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ സെന്ററിൽ നടക്കുന്ന പരിപാടി ബഹു കോന്നി എം.എൽ.എ അഡ്വ. കെ. യു. ജനീഷ് കുമാർ ഉദ്ഘാടനം ചെയ്യും. കെസിസി ജില്ലാ പ്രസിഡന്റ് വെരി. റവ. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.

പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റിൽ മെഡിക്കൽ സൂപ്രണ്ട് ഡോ ജിനു കുര്യൻ, കൺസൾട്ടന്റ് പാത്തോളജിസ്റ്റും ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസറുമായ ഡോ. ഗോപിക എ. എന്നിവർ രക്തദാനത്തിന്റെ പ്രാധാന്യവും ആരോഗ്യപരമായ ഗുണങ്ങളും സംബന്ധിച്ച ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകും.

പരിപാടിയിൽ കെസിസി ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ് പങ്കെടുക്കും രാജകുമാരി ഗോൾഡ് & ഡയമണ്ട്സ് ഡയറക്ടർ എസ്. ഷുഹൈബ്, അലങ്കാർ ഗ്രൂപ്പ് എം.ഡി. അഷറഫ് ഹാജി എന്നിവർ ആശംസകൾ അർപ്പിക്കും.

രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക ക്യാമ്പിന്റെ ഭാഗമായി അന്നേ ദിവസം രക്തം ദാനം ചെയ്യുന്നതിനുള്ള സൗകര്യം മുത്തൂറ്റ് ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്.

കെസിസി ജില്ലയിലെ വൈദികർ, ഭാരവാഹികൾ, മുത്തൂറ്റ് ഹോസ്പിറ്റൽ പ്രതിനിധികൾ, രാജകുമാരി ഗ്രൂപ്പ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും എന്ന് കെസിസി ജില്ലാ സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ റവ. ഷാജി കെ. ജോർജ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *