ബഹ്‌റൈൻ – പ്രവാസിയായ അജിത് മണക്കാല, രമ്യ അജിത് ദമ്പതികളുടെ മകൾ കുമാരി. ദുർഗ അജിത്തിന്റെ കലയോടുള്ള ആഗ്രഹത്തിന്റെ ഭാഗമായി കുടുംബത്തിന്റെ പ്രോത്സാഹനത്തോടെ ആരംഭിച്ച ഭരതനാട്യം, മോഹിനിയാട്ടം നൃത്ത പഠനത്തിന്റെ അരങ്ങേറ്റം ഈ വരുന്ന 12 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബിൽ വച്ച് നടക്കുന്നു.. ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ ആയ ശ്രീമതി. ശുഭ അജിത്തിന്റെ പരിശീലനത്തിൽ നൃത്താഞ്ജലി ബഹ്‌റൈനിൽ നിന്ന് ആണ് ദുർഗ്ഗ ഉൾപ്പെടെ 8 ഓളം കുട്ടികളുടെ വളരെ നാളത്തെ പരിശ്രമത്തിന്റെ ഫലം ആയിട്ടുള്ള അരങ്ങേറ്റം എന്ന സന്തോഷ നിമിഷം ആണ് വെള്ളിയാഴ്ച വൈകിട്ടത്തെ ശുഭ സായാഹ്നത്തിൽ ഇന്ത്യൻ ക്ലബ്ബിന്റെ സ്റ്റേജിൽ അരങ്ങേറുന്നത്. ന്യൂ ഇന്ത്യൻ സ്കൂൾ 5 ആം സ്റ്റാൻഡേർഡ് വിദ്യാർത്ഥിനി ആണ് ദുർഗ. ഈ സന്തോഷ നിമിഷത്തിൽ നിങ്ങളുടെ ഏവരുടെയും പ്രാർത്ഥന ഒപ്പം അനുഗ്രഹങ്ങളും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നതായും മാതാപിതാക്കൾ പറഞ്ഞു.


