ജലോത്സവ രംഗത്ത്‌ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം ” മാലിയിൽ ഷോട്ട് പുളിക്കത്ര ” ; ശതാബ്ദി സ്മാരക ജലോത്സവം 25ന്

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ : എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തും.

സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നടന്നു.റജി എം.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി ഉദ്ഘാടനം ചെയ്തു.

അൽഫോൺസ് ആന്റണി, പി.സി ജോസഫ്, കെ സി. സന്തോഷ്, എൻ. ജെ സജീവ്, സുധീർ കൈതവന,ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ പ്രദർശനം, ആദ്യകാല തുഴച്ചിൽക്കാരെ ആദരിക്കൽ, നെഹ്റു ട്രോഫി ജലമേളയിൽ ഏറ്റവും കൂടുതൽ തവണ ട്രോഫി എടുത്ത ടീം ആയ സെന്റ് ജോർജ്ജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ഷോട്ട് പുളിക്കത്ര കളിവള്ളത്തിൽ ജലഘോഷ യാത്ര, ശതാബ്ദി സ്മാരക ജലോത്സവം എന്നിവ നടത്തുവാൻ തീരുമാനിച്ചതായി ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു.

വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്. പാണ്ടങ്കരി സെൻറ് ജോർജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ആണ് 4 ഹാട്രിക് ഉൾപെടെ 16 തവണയോളം വിജയം ഉറപ്പിച്ചത്. കോയിൽമുക്ക് നാരായണൻ ആചാരിയായിരുന്നു ശില്പി. 2001ൽ ഉമാ മഹേശൻ ശില്പിയായി നിർമ്മിച്ച വള്ളമാണ് ‘ജെയ് ഷോട്ട് ‘.

2017 ജൂലൈ 27 ന് ഏറ്റവും പുതിയതായി നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്.സാബു നാരായണൻ ആചാരിയാണ് ശില്പി.

FILE PHOTOS

 

Leave a Reply

Your email address will not be published. Required fields are marked *