ഓൾ ഇന്ത്യാ ബി.എസ്.എൻ.എൽ, ഡി.ഒ.ടി പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – എ ഐ ബി ഡി പി എ പത്തനംതിട്ട ജില്ലാ സമ്മേളനം 2026 മെയ് 29ന് പത്തനംതിട്ട ടൗൺ ഹാളിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് കെ.എസ്.അജികുമാർ അധ്യക്ഷനായി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി കെ ഭാർഗവൻ സ്വാഗതം ആശംസിച്ചു. ഉഷാരാജൻ രക്തസാക്ഷി പ്രമേയവും പി.സദാനന്ദിഅനുശോചന പ്രമേയവും അവതരിപ്പിച്ചു . അഖിലേന്ത്യാരക്ഷാധികാരിയും NCCPA ഒഫ്ഷ്യേറ്റിംഗ് സെകട്ടറി ജനറലുമായ കെ ജി ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര പെൻഷൻകാർ പൊതുവിലും BSNL പെൻഷൻകാരുടെ പ്രത്യേകപ്രശ്നങ്ങളും സവിസ്തരം ഉൽഘാടകൻ പ്രതിപാദിച്ചു. പെൻഷനും മറ്റാനുകൂല്യങ്ങളും സംരക്ഷിക്കുവാനുള്ള ശക്തമായ പോരാട്ടം തുടരണമെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

തുടർന്ന് മുഖ്യപ്രഭാഷകനായ ജനറൽ സെക്രട്ടറി ആർ മുരളീധരൻ നായർ സംസാരിച്ചു ഐഡിഎ നേടിയെടുക്കുന്നതിനുവേണ്ടി രൂപീകരിച്ച പെൻഷൻ സംഘടനകളുടെ കൂട്ടായ്മയുടെ പ്രവർത്തനങ്ങളും അതിലെ ദൗർ ബല്യങ്ങളും അദ്ദേഹം വിശദീകരിച്ചു. പെൻഷൻ പരിഷ്കരണം നേടിയെടുക്കാനുള്ള പോരാട്ടം തുടരുക തന്നെ വേണം ജനറൽ സെക്രട്ടറി ഊന്നിപ്പറഞ്ഞു. സർക്കിൾ സെക്രട്ടറി എൻ ഗുരുപ്രസാദ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. എസ് ശ്രീധരൻ നായർ(ജില്ലാ കൺവീനർ എൻസിസിപിഎ) വി ജയൻ, (ജില്ലാ സെക്രട്ടറി ബിഎസ്എൻഎൽ ഇ യു)കെ പി രവി (ജില്ലാ പ്രസിഡന്റ് എ ഐ പി ആർ പി എ) എം ജി രാമൻപിള്ള (ജില്ലാ സെക്രട്ടറി സി ജി പി എ) എസ് കീർത്തി(എൽ സി സി കൺവീനർ എൻ എഫ് പി ഇ) ഗോപിദാസ് (എൻ എഫ് എ ഇ ആർ) തുടങ്ങിയ നേതാക്കൾ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കോയമ്പത്തൂരിൽ ചേർന്ന അഞ്ചാം അഖിലേന്ത്യാ സമ്മേളനത്തിൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട കെ ജി ജയരാജ്, ആർ മുരളീധരൻ നായർ, എം ജി ശശിധരകുറുപ്പ്, എൻ ഗുരുപ്രസാദ് എന്നിവരെ സമ്മേളനം ആദരിച്ചു. വി ആർ ഗോപാലകൃഷ്ണൻ(ഏരിയ സെക്രട്ടറി പത്തനംതിട്ട) നന്ദി പ്രകാശിപ്പിച്ചു.

ഉച്ച ഭക്ഷണത്തിന് ശേഷം ചേർന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് K S അജികുമാർ അധ്യക്ഷനായി. സർക്കിൾ സെക്രട്ടറി എൻ. ഗുരുപ്രസാദ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം ജി ശശിധരക്കുറുപ്പ് റിപ്പോർട്ടും കെ ആർ രാജേന്ദ്രൻ വരവു ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറിമാരും പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു . ചർച്ചകൾക്ക് സർക്കിൾ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും മറുപടി പറഞ്ഞു. തിരുവല്ല ഏരിയ സെക്രട്ടറി വി തങ്കച്ചൻ പ്രമേയങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ എബ്രഹാം കുരുവിളയെ പ്രസിഡണ്ടായുംകെ എസ് അജികുമാർ ജില്ലാ സെക്രട്ടറിയായും കെ ആർ രാജേന്ദ്രൻ ജില്ലാ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. സംഘടന സെക്രട്ടറി പി എ രവിയുടെ നന്ദി പ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു.

ഉത്ഘാടനഫോട്ടോ / എബ്രഹാം കുരുവിള (പ്രസിഡന്റ്‌) / കെ എസ് അജികുമാർ ( സെക്രട്ടറി )

Leave a Reply

Your email address will not be published. Required fields are marked *