റാന്നി – മാർത്തോമ്മ മെഡിക്കൽ മിഷൻ ആശുപത്രിയിൽ നീണ്ട 26 വർഷക്കാലം നഴ്സായി ആത്മാർത്ഥതയോടും സമർപ്പണബോധത്തോടും കൂടി സേവനം അനുഷ്ഠിച്ച ശ്രീമതി മോൻസി വർഗീസിന് ആശുപത്രി ഗവേണിംഗ് ബോർഡ് സ്നേഹപൂർവ്വമായ യാത്രയയപ്പ് നൽകി.
രോഗികളോടുള്ള കരുതലും, സഹപ്രവർത്തകരോടുള്ള സൗഹൃദവും, ജോലിയോടുള്ള അർപ്പണബോധവും ആശുപത്രി കുടുംബം എന്നും നന്ദിയോടെ ഓർക്കും. ആരോഗ്യവും സമാധാനവും സന്തോഷവും നിറഞ്ഞ അനുഗ്രഹീതമായ ജീവിതം ദൈവം തുടർന്നും നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🌹
സ്നേഹാദരങ്ങളോടെ,
റാന്നി മാർത്തോമ്മ മെഡിക്കൽ മിഷൻ ആശുപത്രി കുടുംബം


