കൊല്ലം: പതിമൂന്നുകാരനെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ഇടയം സ്വദേശി മണികണ്ഠനാണ് പിടിയിലായത്.അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പീഡനം നടന്നുവെന്ന് കുട്ടി ആശുപത്രി അധികൃതരോടാണ് പറഞ്ഞത്. ഇവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മണികണ്ഠനെകസ്റ്റഡിയിൽ എടുത്തു. മണികണ്ഠൻ നിരവധി തവണകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.


