പ്രതിഷേധ മാർച്ചും ധർണ്ണയും പത്തനംതിട്ടയിൽ

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – സഖാവ് പിണറായി വിജയൻ്റെ വീടുകളിൽ ഇ.ഡി നടത്തിയ രാഷ്ട്രീയപ്രേരീതമായ റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി സി.പി.ഐ (എം) നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സി.പി.ഐ (എം) ജില്ല സെക്രട്ടറി രാജു എബ്രഹാം പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു . സി. പി. ഐ (എം ) സംസ്ഥാന കമ്മറ്റി അംഗം കെ.പി ഉദയഭാനു , അഡ്വ കെ.യു ജനീഷ്കുമാർ എം.എൽ.എ , സി . പി ഐ (എം) ജില്ല കമ്മറ്റിയംഗങ്ങളായ എൻ സജികുമാർ , അഡ്വ ടി. സക്കീർഹുസൈൻ എന്നിവർ പ്രസംഗിച്ചു . സി. പി. ഐ (എം) ഏരിയ ആക്ടിംഗ് സെക്രട്ടറി കെ. അനിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .

Leave a Reply

Your email address will not be published. Required fields are marked *