അനുമോദിച്ചു

Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പെട്ട പഞ്ചായത്തുകളില്‍ ഡിഗ്രി മുതല്‍ പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ വിവിധ സര്‍വകലാശാലകളില്‍നിന്നു ഉന്നതവിജയം നേടിയ റാങ്ക് ജേതാക്കളെയും കീഴ്‌വായ്പൂര് പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്ന് പഠിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിമി ലിറ്റി കൈപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സിന്ധു സുബാഷ്, ബാബു കൂടത്തില്‍, ലൈല അലക്‌സാണ്ടര്‍, ആനി രാജു, അമ്പിളി പ്രസാദ്, ജ്ഞാനമണി മോഹന്‍, ജോസഫ് ജോണ്‍, സെക്രട്ടറി ലക്ഷ്മി ദാസ്, പ്രീതി നമ്പ്യാര്‍, ഡോ. സൂര്യ സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *