മെയ് 15 മുതലെന്ന് പറഞ്ഞത് വിഡി സതീശനല്ലേ ? വനിതകൾക്ക് സൗജന്യം ഇല്ലങ്കിൽ ഒരു ബസും ഓടണ്ടാ !!

Kasargodu
Print Friendly, PDF & Email

കാസർഗോഡ് – ബിജെപി ജില്ലാ ആദ്ധ്യക്ഷയുടെ നേതൃത്വത്തിലാണ് കെഎസ്ആർടിസി ബസ്റ്റാന്റിൽ ഇപ്പോൾ സമരം നടക്കുന്നത്. ബസിൽ കയറി സൗജന്യ യാത്രാ ചോദിച്ചപ്പോൾ അനുവദിക്കാത്തതിനെ തുടർന്ന് എംഎൽ അശ്വനിയുടെ നേതൃത്വത്തിൽ ഇപ്പോൾ കെസ്ആര്ടിടി ബസ് സ്റ്റാൻഡ് ഉപരോധം നടക്കുകയാണ്. എംഎൽ അശ്വനി ചോദിക്കുന്നത്, വിഡി സതീശനല്ലേ പറഞ്ഞത് മെയ് 15 മുതൽ സൗജന്യ യാത്ര എന്ന്. സതീശൻ പറഞ്ഞത് കൊണ്ടാണ് ഞങ്ങൾ ഇന്ന് സൗജന്യ യാത്രക്കായി വന്നിട്ടുള്ളത്. അപ്പോ ഇവിടെ ബസ് പോകുന്നില്ല കൊടുക്കുന്നില്ല എന്ന് പറയുന്നുണ്ട് . അങ്ങനെയെങ്കിൽ ഞങ്ങൾ കയറിയ ഒരു ബസും പോകണ്ട.. വനിതകൾക്ക് സൗജന്യം അനുവദിക്കും വരെ അവിടെത്തന്നെ ഇരുന്ന് സമരം ചെയ്യും. എന്ന് എംഎൽ അശ്വനി. ചുമ്മാതെ വാചകമടിക്കാതെ തീയതി കൃത്യമായി പറയരുതായിരുന്നു. ഇനി കിടന്ന് വഴുതിയിട്ട് കാര്യമില്ല. എന്നും അശ്വനി.

സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി എന്നാണു വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *