പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 66 കാരൻ ആറന്മുളയിൽ അറസ്റ്റിലായി

Crime
Print Friendly, PDF & Email

ആറന്മുള – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 66 കാരൻ റിമാന്റിൽ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി മരിയാദാസൻ രത്തിനം (66) എന്നയാളെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവർ ഇപ്പോൾ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് താമസം.

ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ സംഭവസ്ഥലം ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ആറന്മുള പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്ത കേസിൽ ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജു.വി, എസ്‌ഐമാരായ നിയാസ് , ആഷിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *