തിരുവല്ല നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല ; ബിജെപിയുടെ പന്തംകൊളുത്തി പ്രതിഷേധം

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – നഗരത്തിലെ തെരുവ് വിളക്കുകൾ കത്താത്തതിനെതിരെ നഗരസഭയുടെ നിഷ്ക്രിയത്തിനെതിരെ ബിജെപി തിരുവല്ല ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടന്നു. തിരുവല്ല സൗത്ത് ഏരിയ ജനറൽ സെക്രട്ടറി വൈശാഖ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ധാരണയിൽ തിരുവനന്തപുരം മേഖല ട്രഷറർ പ്രസന്നകുമാർ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് രാജേഷ് കൃഷ്ണ, ജനറൽ സെക്രട്ടറി അനിൽ ഈ ജെ, യുവമോർച്ച ജില്ലാ സെക്രട്ടറി കാവ്യാ സതീഷ് മണ്ഡലം സെക്രട്ടറി നിത്യനന്ദകുമാർ, കൗൺസിലർ മിനി പ്രസാദ്, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രസിദ്ധ അനിൽ, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുമാർ, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ , സെൽ കോർഡിനേറ്റർ സുബാഷ് ചന്ദ്ര ബോസ്, അലക്സാണ്ടർ, ജെഫിൻ പി ജോർജ്, അനിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *