അടൂര്‍ :- കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ആന്‍ഡ് എ ബിസിനസ് ഗ്രൂപ്പിന്റെ നവീകരിച്ച അടൂര്‍ കോര്‍പ്പറേറ്റ് ഓഫീസിന്റെയും ജെ ആന്‍ഡ് എ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തുടക്കമാകുന്ന ജീവകാരുണ്യ പദ്ധതികളുടെയും ഉദ്ഘാടനം മെയ് 16-ന് ശനിയാഴ്ച നടക്കും. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സിറ്റി പ്ലാസയില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പരമാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ജെ ആന്‍ഡ് എ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ”ഹൃദയപൂര്‍വ്വം ജെ ആന്‍ഡ് എ” എന്ന ജീവകാരുണ്യ പദ്ധതിക്കും അന്നേ ദിവസം തുടക്കമാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുന്ന നിര്‍ധനരായ കണ്ടെത്തി അവര്‍ക്കാവശ്യമായ ചികിത്സാ സഹായം, മരുന്നുകള്‍, തുടര്‍പരിചരണ പിന്തുണ എന്നിവ നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സമൂഹത്തിലെ അര്‍ഹരായ ആളുകള്‍ക്ക് കരുതലിന്റെയും സ്നേഹത്തിന്റെയും കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടെ തുടക്കമാകുന്ന ”ഹൃദയപൂര്‍വ്വം ജെ ആന്‍ഡ് എ ‘ പദ്ധതി വിവിധ മേഖലകളിലെ സാമൂഹിക പ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കാന്‍ ലക്ഷ്യമിടുന്നതായി മാനേജിംഗ് ഡയറക്ടര്‍ ജോയ് ജോണ്‍ തുരുത്തിക്കര അറിയിച്ചു.
അടൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റീന സാമുവല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജെ ആന്‍ഡ് എ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോയ് ജോണ്‍ തുരുത്തിക്കര, എം.എല്‍.എമാരായ അഡ്വ. സി.വി. ശാന്തകുമാര്‍, അഡ്വ. പഴകുളം മധു, ഉല്ലാസ് കോവൂര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എബി കുര്യാക്കോസ്, മുന്‍ നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, ഡോ. മറിയ ഉമ്മന്‍ തുടങ്ങി ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
തുടര്‍ന്ന് ഹോട്ടല്‍ ലാല്‍സ് റസിഡന്‍സിയില്‍ ഉച്ചയ്ക്ക് 2 ന് സ്റ്റാഫ് ഡേ ആഘോഷം നടക്കും. പരിപാടിയുടെ ഭാഗമായി അനുമോദനച്ചടങ്ങുകള്‍, വിനോദപരിപാടികള്‍, ടീം ആക്ടിവിറ്റികള്‍, സൗഹൃദവിരുന്ന് എന്നിവയും സംഘടിപ്പിക്കും. സ്ഥാപനത്തിന്റെ മുന്നേറ്റത്തിനും മികച്ച സേവനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സമര്‍പ്പണത്തെയും ആത്മാര്‍ത്ഥ സേവനത്തെയും ആദരിക്കുന്ന വേദിയായിരിക്കും സ്റ്റാഫ് ഡേ ആഘോഷമെന്ന് സീനിയര്‍ മാനേജര്‍ സജി സാമുവല്‍ അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

