ബംഗളൂരു: കന്നട നടി സ്പന്ദന അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ബാങ്കോക്കിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നടൻ വിജയരാഘവേന്ദ്രയുടെ ഭാര്യയാണ്. കിസ്മത്, അപൂർവ എന്നീ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവധിക്കാലം ചെലവഴിക്കാനായി ബാങ്കോക്കിൽ എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെടുകുയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2007 ഓഗസ്റ്റ് 26നായിരുന്നു സ്പന്ദനയും വിജയരാജേന്ദ്രയും തമ്മിലുള്ള വിവാഹം. പതിനാറാം വിവാഹവാർഷികത്തിന് പത്തൊൻപത് ദിവസം അവശേഷിക്കെയായിരുന്നു സ്പന്ദനയുടെ വിയോഗം. മകൻ ശൗര്യ.


