പത്തനംതിട്ട – 2036 ഇന്ത്യയിൽ ഒളിമ്പിക്സിനെ വരവേൽക്കാനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആഹ്വാന പ്രകാരം സംസ്ഥാനങ്ങളിൽ 2036 വൃക്ഷത്തൈകൾ നടുന്നതിന്റെ ഭാഗമായി ജൂൺ 23 ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് കേരളത്തിൽ ഉടനീളം വൃക്ഷത്തൈകൾ നടുന്നതിൽ പത്തനംതിട്ട ജില്ലയും പങ്കാളികളാകും. ഇന്ന് പത്തനംതിട്ട വൈ എം സി ഹോളിൽ ചേർന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ഒളിമ്പിക് അസോസിയേഷൻ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ . കെ പ്രകാശ് ബാബു ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ പ്രസന്നകുമാർ, ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, ഡോ : റജിനോൾഡ് വർഗീസ് ജോയിൻ്റ് സെക്രട്ടറി ജോയ് പൗലോസ് ജോയിൻ്റ് സെക്രട്ടറി എൻ ചന്ദ്രൻ, ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് മാത്യുസ് കെ ജേക്കബ്, ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളായ മാത്യു സി മാത്യു, അശ്വിൻസോമൻ, സാബു ജോസഫ്, റജി പോൾ, രേവതി എസ് നായർ .വിവിധ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ജൂൺ പതിനാറാം തീയതി മുതൽ ജില്ലയിൽ ഒളിമ്പിക്സ് ദിന വാരാഘോഷം കൊണ്ടാടാൻ തീരുമാനം എടുത്തു, ജില്ലയിലെ സ്കൂളുകളിൽ വൃക്ഷത്തൈകൾ നട്ടും, മത്സരങ്ങൾ സംഘടിപ്പിച്ച ചിത്രരചന മത്സരം സംഘടിപ്പിക്കുക വിവിധ കായിക അസോസിയേഷനുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചു.

ഫോട്ടോ ഷാജി വെട്ടിപ്പുറം :
ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ കൗൺസിൽ യോഗം പ്രസിഡന്റ് അഡ്വ . കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു .


