നിരണം: ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ രണ്ടാം ഓർമ്മ പെരുന്നാൾ തീയതികളിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ തുടക്കമായി. മെയ് 7ന് വ്യാഴാഴ്‌ച വൈകിട്ട് 6ന്
സന്ധ്യ നമസ്കാരം നടന്നു. നിരണം ഗ്രാമ പഞ്ചായത്ത് അംഗവും ഇടവക ട്രസ്റ്റിയുമായ അജോയി കെ വർഗ്ഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മെയ് 8 രാവിലെ 7ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും ധൂപ പ്രാർത്ഥനയ്ക്കും ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നല്കും. അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായ്ക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് നടക്കുന്ന ഫോട്ടോ പ്രദർശനം നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ സെൽവരാജ് വിൽസൺ എന്നിവർ അറിയിച്ചു.
ഡീക്കൻ ഷാൽബിൻ മർക്കോസ്, കെവിൻ മാത്യൂ അജിൻ എസ് എന്നിവർ പ്രസംഗിച്ചു




