നിരണം: തിരുവല്ലയുടെ നിയുക്ത എംഎൽഎ അഡ്വ. വർഗീസ് മാമ്മന് നിരണം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിയ സ്വീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെന്നി തോമസ്, എൻ കെ എസ് എസ് രക്ഷാധികാരി സാം ഈപ്പൻ, ബ്ലോക്ക് അംഗങ്ങളായ ജോളി ജോർജ്, റീച്ചൽ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ അജോയ് കെ വർഗീസ്, തോമസ് മത്തായി, അമ്പിളി സാമൂവേൽ, ജോമോൾ മാത്യു, ബിന്ദു ജെ വൈക്കത്തുശ്ശേരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി എൻ ബാലകൃഷ്ണൻ, സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ഇടവക സെക്രട്ടറി ഡോ ജോൺസൺ വി ഇടിക്കുള,രാജൻ കെ വർഗീസ്, ബാബു കടമ്പാട്ടുശ്ശേരി, പഞ്ചായത്ത് ഉദ്യോഗസ്ഥരായ ജോമോൻ കെ ജോൺ , സുജിത്ത് എസ് പിള്ള, ദേവൻ കെ അജിത്ത് , വിനീഷ് കുമാർ, ജിഷ, എലിസബേത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധീഷ് നിരണം തുടങ്ങിയവർ പങ്കെടുത്തു.
അപ്പർ കുട്ടനാട് മേഖലയിലെ നെൽക്കർഷകർ നേരിടുന്ന അടിയന്തര പ്രാധാന്യം ഉള്ള വിഷയങ്ങളും സംഭരിച്ച നെല്ലിന്റെ തുക എത്രയും വേഗം നെൽക്കർഷകർക്ക് ലഭിക്കുവാൻ ഇടപെടുമെന്ന് ഗ്രാമ പഞ്ചായത്ത് അംഗവും അരിയോടിച്ചാൽ പാടശേഖര സമിതി സെക്രട്ടറി അജോയ് കെ വർഗീസ് ഉന്നയിച്ച ആവശ്യത്തെ തുടർന്ന് നിയുക്ത എംഎൽഎ അഡ്വ.വർഗീസ് മാമ്മൻ ഉറപ്പു നൽകി.



