ഡോ. എം.എസ് സുനിലിന്റെ 376 -മത് സ്നേഹഭവനം വിധവയായ വസന്തകുമാരിക്കും കുടുംബത്തിനും…..

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 376 – മത് സ്നേഹഭവനം ഡെല്ല ഫിലിപ്പിന്റെ സഹായത്താൽ കമുകം ചേരി കമലാലയത്തിൽ വിധവയായ വസന്തകുമാരിക്കും, കുടുംബത്തിനും ആയി കൊടുമൺ അങ്ങാടിക്കൽ വടക്ക് നിർമ്മിച്ചു നൽകി.

വീടിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിനിലാലും താക്കോൽദാനം ഡെല്ല ഫിലിപ്പിന്റെ സഹോദരൻ ടോബിൻ ജോർജും നിർവഹിച്ചു. സ്വന്തമായ ഒരു ഭവനം പണിയുവാനായി യാതൊരു നിവൃത്തിയുമില്ലാതെ വിവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന വിധവയായ വസന്തകുമാരി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട മകളോടും ചെറു മകനോട് ഒപ്പം ടീച്ചറിനെ സമീപിക്കുകയായിരുന്നു. നിത്യ ചിലവിനും ചികിത്സക്കും വിദ്യാഭ്യാസ ചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന ഇവരുടെ ദുരിത ജീവിതം മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 2 മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് ഡെല്ല നൽകിയ തുക ഉപയോഗിച്ച് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലി സുദർശൻ ., വാർഡ് മെമ്പർ എം .അനിരുദ്ധൻ., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., ബിബി.കെ. മാത്യു ., ബിനു സ്കറിയ., സന്തോഷ് ലാൽ., രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
ഡോ. എം. എസ് .സുനിൽ ഭവനരഹിതരായവർക്ക്‌ പണിത് നൽകുന്ന 376 – മത് സ്നേഹഭവനത്തിൻറെ താക്കോൽദാനച്ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിനിലാൽ ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ ക്യാപ്ഷൻ :
ഡോ. എം. എസ് .സുനിൽ ഭവനരഹിതരായവർക്ക്‌ പണിത് നൽകുന്ന 376 – മത് സ്നേഹഭവനത്തിൻറെ താക്കോൽദാനം സ്പോൺസർ ഡെല്ല ഫിലിപ്പിന്റെ സഹോദരൻ ടോബിൻ ജോർജ് നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *