പോഷകാഹാരക്കുറവ് പരിഹരിക്കാൻ കാമ്പയിൻ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ‘പോഷൺ പഖ്വാഡ’ കാമ്പയിൻ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ ശുചിത്വമിഷന്റെയും വനിതാ ശിശു വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു.

കുട്ടികളിലെ വളർച്ചാ മുരടിപ്പ്, വിളർച്ച, ഭാരക്കുറവ് എന്നിവ നേരിടുന്നതിനും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാണ് കാമ്പയിൻ മുൻഗണന നൽകുന്നത്. അങ്കണവാടി കേന്ദ്രീകരിച്ച് ആരോഗ്യ പരിശോധന, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കുക, കുട്ടികളുടെ ശാരീരിക-മാനസിക വളർച്ച ഉറപ്പാക്കാൻ ആവശ്യമായ ഭക്ഷണക്രമത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിവ് നൽകുക. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആവശ്യമായ ഇരുമ്പ് സത്ത്, കാൽസ്യം തുടങ്ങിയവ അടങ്ങിയ ഭക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുക. പരിസരങ്ങളിൽ ലഭ്യമായ പോഷകസമൃദ്ധമായ ഇലക്കറികളും പഴവർഗങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ സംബന്ധിച്ച് അങ്കണവാടി ടീച്ചർമാർക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി.

ഐഇസി അസിസ്റ്റന്റ് കോർഡിനേറ്റർ ജി പ്രദീപ് , എസ്ഡബ്യൂഎം അസിസ്റ്റന്റ് കോർഡിനേറ്റർ ആദർശ് പി കുമാർ, ജില്ലാ ശുചിത്വമിഷൻ, കോന്നി ബ്ലോക്ക് വനിത ശിശുവികസന വകുപ്പിലെ കോർഡിനേറ്റർ ജയശ്രീ, ശുചിത്വമിഷൻ ആർപി ആതിര, ഷഹാന, പ്രോജക്റ്റ് കോർഡിനേറ്റർമാർ, വനിത ശിശു വികസന വകുപ്പ് കൗൺസിലർമാർ, നാഷണൽ ന്യൂട്രിഷൻ മിഷൻ കോർഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *