വെടിക്കെട്ട് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് സംരക്ഷിക്കണം ; രാഷ്ട്രീയ ലോക്ദൾ, സംസ്ഥാന സമിതി

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – സ്ഫോടനത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കു രാഷ്ട്രിയ ലോക് ദൾ കേരളത്തിന്റെ ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിക്കുന്നു. ഈ ദാരുണ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ ഞങ്ങളും പങ്കുചേരുന്നു.

കേന്ദ്ര സർക്കാരിനോട് രാഷ്ട്രിയ ലോക്ദൾ കേരളം ശക്തമായി അഭ്യർഥിക്കുന്നത്, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായവും ആവശ്യമായ എല്ലാ പിന്തുണയും ഉടൻ പ്രഖ്യാപിക്കണമെന്നതാണ്. പരിക്കേറ്റവരുടെ ചികിത്സാചെലവുകൾ പൂർണ്ണമായും ഏറ്റെടുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.

കൂടാതെ, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സംഭവത്തെ കുറിച്ച് സമഗ്രവും സുതാര്യവുമായി അന്വേഷണം നടത്തി ഉത്തരവാദികളോട് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിനും ആവശ്യമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കുന്നു.ഇത് സംബന്ധിച്ച് സംസ്ഥാന സമിതി ഓഫീസിൽ ചേർന്ന യോഗത്തിൽ സീനിയർ വൈസ് പ്രസിഡന്റ് കുടശ്ശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാഘവൻ കേദാരം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുജിത് സുകുമാരൻ, ജില്ലാ ജനറൽ സെക്രട്ടറി അജി , നീതു സദാശിവൻ തുടങ്ങിയവർ സംബന്ധിച്ചു.

✒️⚫ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *