ഇന്ന് (ഏപ്രിൽ 9) പൊതു അവധി ; ബാർ അടക്കമുള്ള സ്ഥാപനങ്ങളിൽ മദ്യവിതരണം നിരോധിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ് ദിവസമായ ഇന്ന് (ഏപ്രിൽ 9) ജില്ലയിൽ പൊതു അവധി ആയിരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കലക്ടർ എസ് പ്രേം കൃഷണൻ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുൾപ്പടെ വേതനത്തോടു കൂടിയ അവധിയായിരിക്കും. ‘ഡ്രൈഡേ’ പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടിങ് ദിവസമായ ഏപ്രിൽ 9 വൈകിട്ട് ആറുവരെ മദ്യ വിതരണമോ വിൽപനയോ ശേഖരിക്കലോ പാടില്ല. ബാർ അടക്കമുള്ള സ്ഥാപനങ്ങളിൽ മദ്യവിതരണം നിരോധിച്ചതായും ജില്ല കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *