പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന് (ഏപ്രിൽ 9) രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ പത്തനംതിട്ട ജില്ലയിലെ 1207 ബൂത്തിൽ നടക്കും. ജില്ലയിൽ ആകെ 9,80,144 വോട്ടർമാരാണുള്ളത്. സ്ത്രീകൾ 5,10,955, പുരുഷൻമാർ 4,69,184, ട്രാൻസ്ജെൻഡർ അഞ്ച് എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. ആകെ വോട്ടർമാരിൽ 8610 കന്നി വോട്ടർമാരാണുള്ളത്. 4097 പ്രവാസിവോട്ടർമാരുമുണ്ട്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ആറന്മുള മണ്ഡലത്തിൽ, 2,15,168 പേർ. കുറവ് റാന്നി 1,76,015. അടൂർ 2,01,200 പേർ, തിരുവല്ല 1,98,395, കോന്നി 1,89,366 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്.
1207 പോളിങ് സ്റ്റേഷനുകളിൽ 25 വീതം സ്ത്രീ സൗഹൃദവും മാതൃക പോളിങ് ബൂത്തുകളുമാണ്. ജില്ലയിൽ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും സജ്ജികരിച്ചിട്ടുണ്ട്. 1207 ബൂത്തുകളിലേക്ക് 1464 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 1598 വിവിപാറ്റ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ജില്ലയിൽ 25 മാതൃക പോളിങ് ബൂത്തുകൾ
ജില്ലയിൽ 25 മോഡൽ പോളിങ് ബൂത്തുകൾ. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് വീതം മോഡൽ പോളിങ് ബൂത്തുകളുണ്ട്.
മണ്ഡലം, പോളിങ് ബൂത്ത് എന്നിവ തിരിച്ച്
തിരുവല്ല- നെടുങ്ങാടപ്പള്ളി (പടിഞ്ഞാറ് ഭാഗം) സെന്റ് ഫിലോമിനസ് യുപിഎസ്, ചെങ്ങരൂർ സെന്റ് തേരേസസ് ബഥനി കോൺവെന്റ് എച്ച്എസ്എസ് (പടിഞ്ഞാറ്), വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസ് (പടിഞ്ഞാറ് ഭാഗം കെട്ടിടം), കുറ്റപ്പുഴ മാർത്തോമ്മ കോളേജ് ഓഡിറ്റോറിയം (കിഴക്ക് ഭാഗം ), കുറ്റപ്പുഴ മർത്തോമ റസിഡൻഷ്യൽ സ്കൂൾ (കിഴക്ക് ഭാഗം)
ആറന്മുള- ഇരവിപേരൂർ, തോട്ടപ്പുഴ മാർ ഗ്രിഗോറിയസ് ഓഡിറ്റോറിയം, മാലക്കര സർക്കാർ എൽപിഎസ്, കിടങ്ങന്നൂർ സർക്കാർ എൽപിഎസ് (വടക്ക് ഭാഗം), കടമ്മനിട്ട സർക്കാർ എച്ച്എസ്എസ് പുതിയ കെട്ടിടം (കിഴക്ക്് ഭാഗം, വടക്ക് വശം), പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് (മധ്യ ഭാഗം)
അടൂർ- പന്തളം സർക്കാർ യു.പി.എസ്(കിഴക്ക് കെട്ടിടം,അടൂർ സർക്കാർ യു.പി.എസ് (വടക്ക് ഭാഗം),
കുരമ്പാല അമൃത വിദ്യാലയം ഗ്രൗണ്ട് ഫ്ളോർ( കിഴക്ക് ഭാഗം), കൊടുമൺ എംജിഎം സെന്ററൽ സ്കൂൾ ഗ്രൗണ്ട് ഫ്ളോർ (വടക്ക് ഭാഗം), ഏനാത്ത് സർക്കാർ യു പി സ്കൂൾ, പടിഞ്ഞാറ് കെട്ടിടം ( വടക്ക് ഭാഗം)
കോന്നി- ആർവിഎച്ച്എസ്എസ് കിഴക്ക് കെട്ടിടം പടിഞ്ഞാറ് ഭാഗം, കോന്നി എസ്.എൻ പബ്ലിക്ക് സ്കൂൾ തെക്ക് ഭാഗം( ഗ്രൗണ്ട് ഫ്ളോർ മധ്യഭാഗം), കോന്നി സർക്കാർ എച്ച്എസ്എസ് മിഡിൽ ബിൽഡിംഗ്, പടിഞ്ഞാറ് ഭാഗം, കോന്നി സർക്കാർ എൽപിഎസ് (വടക്ക് ഭാഗം), കോന്നി അമൃത വിഎച്ച്എസ് (പടിഞ്ഞാറ് ഭാഗം).
റാന്നി- കുളത്തൂർ സെന്റ് ജോസഫ് എച്ച് എസ്, വെച്ചൂച്ചിറ സിഎംഎസ് എൽപിഎസ് (തെക്ക് ഭാഗം), കൊല്ലമുള ലിറ്റിൽ ഫ്ളവർ പബ്ലിക് സ്കൂൾ കിഴക്ക് ഭാഗം സ്വകാര്യ കെട്ടിടം, പഴവങ്ങാടി സർക്കാർ യു പി സ്കൂൾ, ഇടക്കുളം മാർത്തോമ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
ജില്ലയിൽ 25 വനിതാ പോളിങ് ബൂത്തുകൾ
ജില്ലയിൽ 25 വനിതാ പോളിംഗ് ബൂത്തുകൾ. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് വീതം വനിതാ പോളിംഗ് ബൂത്തുകളുണ്ട്.
മണ്ഡലം, പോളിംഗ് ബൂത്ത് എന്നിവ തിരിച്ച്
തിരുവല്ല- ആഞ്ഞിലിത്താനം സർക്കാർ മോഡൽ ന്യൂ എൽപിഎസ്, നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനസ് യുപിഎസ്, ചെങ്ങരൂർ സെന്റ് തേരേസസ് ബഥനി കോൺവെന്റ് എച്ച്എസ്എസ്, കവിയൂർ കൃഷ്ണൻനായർ മെമ്മോറിയൽ എച്ച് എസ്, വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസ് (പടിഞ്ഞാറ് ഭാഗം കെട്ടിടം).
റാന്നി- പെരുനാട് സർക്കാർ എൽപിഎസ്, പെരുനാട് ബഥനി സെന്റ് മേരീസ് എച്ച്എസ് (എൽ.പി സെക്ഷൻ വടക്ക് ഭാഗം), ചെത്തോങ്കര എസ് സി എച്ച്എസ്എസ് (വടക്ക് ഭാഗം), അങ്ങാടി വളവോടിക്കാവ് മർത്തോമ എൽപി സ്കൂൾ ( തെക്ക് ഭാഗം), പെരുംപെട്ടി സർക്കാർ എൽപിഎസ് (പടിഞ്ഞാറ് കെട്ടിടം- തെക്ക് ഭാഗം)
ആറന്മുള – കോഴിമല സെന്റ് മേരീസ് യുപിഎസ് ( വടക്ക് കെട്ടിടം -വടക്ക് ഭാഗം), കോഴിമല സെന്റ് മേരീസ് യുപിഎസ് (വടക്ക് കെട്ടിടം – തെക്ക് ഭാഗം), ആനമല മർത്തോമ എൽപിഎസ് (തെക്ക് ഭാഗം), പുല്ലാട് സർക്കാർ മോഡൽ യുപി ഗേൾസ് സ്കൂൾ ( പടിഞ്ഞാറ് ഭാഗം), നെല്ലിക്കാല സർക്കാർ എൽപിഎസ് ( പടിഞ്ഞാറ് ഭാഗം)
കോന്നി – മൈലപ്ര സെന്റ് അൽഫോൺസ ബ്ലോക്ക് കിഴക്ക് കെട്ടിടം എസ്എച്ച്എച്ച്എസ്, കോന്നി ആർവിഎച്ച്എസ്എസ് കിഴക്ക് കെട്ടിടം കിഴക്ക് ഭാഗം, കോന്നി എസ്.എൻ പബ്ലിക്ക് സ്കൂൾ (തെക്ക് കെട്ടിടം -ഗ്രൗണ്ട് ഫ്ളോർ മധ്യഭാഗം), കോന്നി സർക്കാർ എച്ച്എസ്എസ് മിഡിൽ ബിൽഡിംഗ്, പടിഞ്ഞാറ് ഭാഗം, കോന്നി സർക്കാർ എൽപിഎസ് (വടക്ക് ഭാഗം).
അടൂർ- പൂഴിക്കാട് സർക്കാർ യുപിഎസ് ( പടിഞ്ഞാറ് കെട്ടിടം), തുമ്പമൺ സർക്കാർ യുപിഎസ് (പടിഞ്ഞാറ് ഭാഗം), ഒരിപ്പുറം തട്ടയിൽ സർക്കാർ എൽപിജിഎസ് ( പടിഞ്ഞാറ് ഭാഗം), അടൂർ ഹോളി ഏഞ്ചൽസ് ഇഎംഎച്ച്എസ് കിഴക്ക് കെട്ടിടം (മധ്യഭാഗം), പെരിങ്ങനാട് തൃച്ചേന്ദമംഗലം സർക്കാർ എച്ച്എസ്, പ്രധാന കെട്ടിടം ( വടക്ക് ഭാഗം)


