ഷാർജ: ഷാർജയിൽ ഡെൻറിസ്റ്റായ മലയാളി ഡോ.ഷെർമിൻ ഹാഷിർ അബ്‌ദുൾ കരീം (42) നിര്യാതയായി. എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ്.
മൃതദേഹം ഇന്ന് വൈകുന്നേരം യുഎഇ സമയം 3.30ന് ദുബായി മുഹൈസീന മെഡിക്കൽ സെൻററിൽ എംബാം ചെയ്ത ശേഷം രാത്രി 9.30ന് നാട്ടിലേക്ക് കൊണ്ടുപോകും എന്ന് ബന്ധുക്കൾ അറിയിച്ചു. ഭർത്താവ്: ഡോ. ഹാഷിർ ഹസൻ (ദുബായി റാഷിദ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ). മക്കൾ: അഫ്റീൻ, സാറ, അമൻ.


