കുമ്പഴ: മയിലാടു പാറ എസ്.എൻ.വി. എൽ.പി സ്ക്കൂളിൻ്റെ 60ാമത് വാർഷികാഘോഷം നടന്നു. സ്കൂൾ മാനേജർ ദിപു ഉമ്മൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ എ. സഗീർ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി അദ്ധ്യക്ഷ ശോഭാ.കെ. മാത്യു മുഖ്യസന്ദേശം നൽകി. ഫാ. അജി തോമസ് ഫിലിപ്പ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്ക്കൂൾ മാനേജർ രെഞ്ചു ഉമ്മൻ, വാർഡ് കൗൺസിലർ അഖിൽ. ആർ , ഹെഡ്മിസ്ട്രസ് മറിയാമ്മ എബ്രഹാം, പി ടി എ പ്രസിഡൻ്റ് സന്തോഷ് എം.എസ്, എസ്ആർജി കൺവീനർ ദീപ ചന്ദ്രൻ, വിമലാഭായി അമ്മ, ജോബി ശശിധർ, രേഷ്മ രാജ് എന്നിവർ പ്രസംഗിച്ചു. പി.കെ ഗംഗാധര പണിക്കർ, കെ.എ. എബ്രഹാം മെമ്മോറിയൽ എൻഡോവ്മെൻ്റുകളുടെ വിതരണവും,കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാന ദാനവും നടന്നു.

ഫോട്ടോ ഷാജി വെട്ടിപ്പുറം :-മയിലാടു പാറ എസ്.എൻ.വി.എൽ.പി സ്ക്കൂൾ വാർഷികാഘോഷം നഗരസഭാ വൈസ് ചെയർമാൻ എ. സഗീർ ഉദ്ഘാടനം ചെയ്യുന്നു.


