രണ്ട് ക്ഷേത്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഐതിഹ്യ പെരുമ കൂടിയാണ് ഓമല്ലൂർ വയൽവാണിഭവം. കൊല്ലം ജില്ലയിലെ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം തെക്കേവയൽ എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് നടന്നിരുന്ന കാളചന്തയിൽ നിന്നും വിൽപ്പനയ്ക്ക് എത്തിച്ച ഒരു കാളക്കൂറ്റൻ, കയർ പൊട്ടിച്ച് വടക്കോട്ട് പാഞ്ഞ് 60 കിലോമീറ്റർ താണ്ടി ഓമല്ലൂർ വയലിൽ എത്തിയെന്നും, ആർക്കും പിടിച്ച് കെട്ടാൻ സാധിക്കാതിരുന്ന കാളയെ, ഒരു യോദ്ധാവ് ഓമല്ലൂരിലെ പാലക്കുറ്റിയിൽ പിടിച്ചു കെട്ടിയെന്നും, അന്നത്തെ നാടുവാഴികളായിരുന്ന വാക്കയിൽ വെളിയത്തു മുറികോയിക്കലെ തമ്പുരാൻ അതിന്റെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ചെന്നും ഐതീഹ്യ കഥ. വിശ്വാസ പഴമയുടെ തണലേകി പാലമരം ഇന്നും വയലിനു നടുവിലായി നിലകൊള്ളുന്നുണ്ട്. ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമിയുടെ പ്രതിപുരുഷനാണ് യോദ്ധാവായി വന്നതെന്നാണ് ഭക്തരുടെ വിശ്വാസം. അതിന്റെ ഓർമ്മയ്ക്കായിട്ടാണ് മീനമാസം ഒന്നു മുതൽ മേടം ഒന്നു വരെ നീളുന്ന വയൽ വാണിഭം നടക്കുന്നത്.

ഓമല്ലൂരിൽ നിന്നും വെളിയനല്ലൂരിലേക്ക്…. വയൽവാണിഭ ദീപ ശിഖ പ്രയാണത്തിനായി.. കമ്മറ്റിയംഗങ്ങൾ പുറപ്പെട്ടപ്പോൾ.!!



