കോന്നി: കഴിഞ്ഞ ദിവസം ആടിനെ കൊന്ന കടുവയെ പുരയിടത്തിൽ ചത്ത നിലയിൽ കണ്ടെത്തി. അതുംമ്പുംകുളം പ്ലാപ്പില തോടിന് സമീപത്തെ മാളു ഭവനത്തിൽ ബിന്ദുവിൻറെ പുരയിടത്തിൽ ആണ് കടുവയെ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച ഞളളൂർ ഭാഗത്ത് ഇറങ്ങിയ കടുവ ആടുകളെ കൊന്നിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.


