കോന്നി: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോന്നി നിയോജക മണ്ഡലത്തിൽ ഉദ്ഘാടന തട്ടിപ്പ് നടത്തുവാനാണ് കോന്നി എംഎൽഎ ശ്രമിക്കുന്നതെന്ന് യു ഡി എഫ് നിയോജക മണ്ഡലം സമ്മേളനം ആരോപിച്ചു. കോന്നി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണം, ആവശ്യമായ സേഫ്റ്റി ടാങ്ക് പോലും പണിയാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കെട്ടിടം ഉദ്ഘാടനം ചെയ്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വെട്ടൂർ – കോന്നി – കൊന്നപ്പാറ 12 കിലോമീറ്റർ റോഡ് ടാറിംഗ് ന് 6 കോടി രൂപായാണ് ചിലവഴിച്ചിട്ടുള്ളത്. ഇതിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്.
ചിറ്റൂർ കടവ് പാലം, കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം. വിവിധ റോഡ് നിർമ്മാണങ്ങൾ തുങ്ങിയവ അന്വേഷണ വിധേയമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.എഴ് വർഷത്തോളം എം എൽ എ ആയിരിന്നിട്ട് ചെയ്യാത്ത പദ്ധതികൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് പ്രഖ്യാപിക്കുകയും ഉത്ഘാടനങ്ങൾ നടത്തുകയും ചെയ്യുന്നത് കോന്നിയിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയാണ്. എംഎൽഎയുടെ കപട വികസന പ്രഖ്യാപനങ്ങൾ തുറന്നു കാട്ടാൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചു പറമ്പിൽ യോഗം ഉത്ഘാടനം ചെയ്തു. കെ പി സി സി ജനറൽ സെക്രട്ടറി കറ്റാനം ഷാജി, മാത്യു കുളത്തുങ്കൽ, റോബിൻ പീറ്റർ, സമുവേൽ കിഴക്കു പുറം, സന്തോഷ് കുമാർ എസ്, ചിറ്റൂർ ശങ്കർ, റജി പൂവത്തൂർ, ദീനാമ്മ റോയി,പ്രവീൺ പ്ലാവിളയിൽ, റോജി എബ്രഹാം, രവി പിള്ള, ഏബ്രഹാം ചെങ്ങറ, ജേക്കബ് മഠത്തിലേത്ത്,ശാന്തിജൻ ചൂരകുന്നേൽ,പി കെ ഗോപി, കെ പി തോമസ്, ജോസ് പനച്ചയ്ക്കൽ, ജോസ് പനച്ചയ്ക്കൽ, ഐവാൻ വകയാർ,തോമസ് കാലായിൽ, ലിബു മാത്യു, എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: ഐക്യ ജനാധിപത്യമുന്നണി കോന്നി നിയോജക മണ്ഡല സമ്മേളനം ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചു പറമ്പിൽ ഉത്ഘാടനം ചെയ്യുന്നു


