മാവേലിക്കര : ചെന്നിത്തല നവോദയ സ്‌കൂളിൽ മുതുകുളം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലസ് വണ്ണിന് പഠിക്കുന്ന മുതുകുളം, സ്വദേശിയായ അഭിഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അഭിഗീത് ഇന്ന് രാവിലെ ക്ലാസിൽ എത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം കുട്ടിയെ ക്ലാസിൽ കണ്ടിരുന്നില്ല. അങ്ങനെ നടത്തിയ തിരച്ചിലിനൊടുവിലാണ് ഹോസ്റ്റലിലെ ശുചിമുറിക്കടുത്ത് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പരിസരത്ത് നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ആത്മഹത്യാക്കുറിപ്പിൽ ഐ ഹേറ്റ് മൈ ലൈഫ് എന്നാണ് എഴുതിയിരിക്കുന്നത്. ആത്മഹത്യക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാകാം എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. മുതുകുളം സമാജം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ മുതുകുളം കറുകച്ചിറ ബിന്ദുവിന്റെയും പുതിയവിള സ്വദേശി ബിജു വിന്റെ മകൻ (കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി ) മകനാണ്…


