എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപികരിക്കണം: എടത്വ വികസന സമിതി ശില്പശാല

Alappuzha
Print Friendly, PDF & Email

ആലപ്പുഴ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപികരിക്കണമെന്ന് എടത്വ വികസന സമിതി ശില്പശാല ആവശ്യപ്പെട്ടു. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗം മഞ്ചു വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറിയും സമിതി വൈസ് പ്രസിഡന്റുമായ അഡ്വ ഐസക്ക് രാജു മോഡറേറ്റർ ആയിരുന്നു.

എടത്വ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി. ജയചന്ദ്രൻ, ജീമോൻ ജോസഫ്, മനോജ് മാത്യൂ, വിനീത ജോസഫ്, തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, സമിതി രക്ഷാധികാരി ഷാജി മാധവൻ, വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര, പിഡി. മേശ്കുമാർ, ഷാജി തോട്ടുകടവിൽ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, കൺവീനർമാരായ പി. സി. ജോസഫ്, ബിനോമോൻ പഴയമഠം, ജോ. സെക്രട്ടറി അജി കോശി, സാബു മാത്യൂ കളത്തൂർ, ബാബു കൊഴുപ്പക്കളം, ടോമിച്ചൻ കളങ്ങര, ജോൺസൺ എം പോൾ, കെ ജി ശശിധരൻ, ടി.ടി ജോർജ്ജ്ക്കുട്ടി, ഷാജി മോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും നല്കി.

Leave a Reply

Your email address will not be published. Required fields are marked *