തിരുവല്ലാ : ദേശീയ മോണരോഗ ദിനാചരണത്തിൻ്റെ ഭാഗമായി പുഷ്പഗിരി ഡെൻ്റൽ കോളജിൽ ലേസർ ട്രീറ്റ്മെന്റ്റിനെ കുറിച്ചുള്ള സംസ്ഥാന ശില്പശാലയും, നവീകരിച്ച ലേസർ ക്ളിനിക്കിന്റെ ഉൽഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി നിർവ്വഹിച്ചു. ആരോഗ്യരംഗത്ത് ലേസർ ട്രീറ്റ്മെൻ്റിനെക്കുറിച്ചുള്ള ബോധവൽക്കരണം ഉണ്ടാക്കുവാൻ മെഡിക്കൽ വിദ്യാർത്ഥികൾ മുൻകൈ എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. മെഡിസിറ്റി ഡയറക്ടർ റവ.ഡോ.മാത്യൂ മഴവഞ്ചേരിലിന്റെ അദ്ധ്യക്ഷത യിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി . പെരിയോഡോൺടിക്സ്സ് വിഭാഗം മേധാവി ഡോ.തോമസ്സ് ജോർജ്ജ്, പ്രിൻസിപ്പാൾ ഡോ. ഏ.ദേവദത്തൻ, കേരളാ ഡെൻ്റൽ കൗൺസിൽ അംഗം ഡോ.സുമോദ് . പി. മാത്യൂ, ഡോ. ജെയസൺ. ജെ.വലിയകുളങ്ങര എന്നിവർ പ്രസംഗിച്ചു.
ശിൽപശാലയ്ക്ക് ഡോ.നെബു ജോർജ്ജ്, ഡോ.പ്രമീതാ ജോർജ്ജ്, ഡോ.ജെസ്വിൻ. എം. തോമസ്സ്, ഡോ.ആനി.കിറ്റി, ഡോ. സൗമ്യാ ജോൺ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ – ഷാജി വെട്ടിപ്പുറം :
ദേശീയ മോണരോഗ ദിന്ചരണത്തിൻ്റെ ഭാഗമായി പുഷ്പഗിരി ഡെൻ്റൽ കോളജിൽ ലേസർ ട്രീറ്റ്മെന്റ്റിനെ കുറിച്ചുള്ള സംസ്ഥാന ശില്പശാലയും, നവീകരിച്ച ലേസർ ക്ളിനിക്കിന്റെ ഉൽഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി നിർവഹിക്കുന്നു .


