ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചു വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Pathanamthitta

പത്തനംതിട്ട – ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി. എന്നാൽ, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വച്ചു നടത്താൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും യൂണിവേഴ്‌സിറ്റി പരീക്ഷകൾക്കും മാറ്റം ഉണ്ടായിരിക്കില്ല. സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നപക്ഷം അതത് ഇടങ്ങളിൽ ലഭ്യമാക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *