എടത്വ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ ആനപ്രമ്പാൽ വെട്ടുതോട് പാലത്തിന് സമീപം തുടർച്ചയായി അപകടം നടക്കുന്ന സ്ഥലം എംഎൽഎ തോമസ് കെ തോമസ് ഉൾപ്പെടെയുള്ള അധികൃതർ സന്ദർശിച്ചു.
എടത്വ കളങ്ങര കോട്ടവിരുത്തിൽ റെജി കെ. ജേക്കബ്ബിന്റെ മകൻ രഞ്ജു ജേക്കബ്ബ് മാത്യു (24) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടുകൂടിയാണ് അപകടം. ആലപ്പുഴയിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത യുവാക്കൾ ബൈക്കുകളിലായി വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയാണ് അപകടം . ഗുരുതരമായി പരിക്കേറ്റ രഞ്ജുവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന നീരേറ്റുപുറം സ്വദേശി ഉമേഷ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
9 അപകടത്തിൽ 4 പേരുടെ ജീവൻ ഇവിടെ പൊലിഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, വൈസ് പ്രസിഡന്റ് സുഷമ സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് , പി ഡബ്ലു ഡി അസിസ്റ്റന്റ് എഞ്ചിനിയർ കെ രവി , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റോജി പി വർഗ്ഗീസ് എന്നിവരും എംഎൽഎ തോമസ് കെ തോമസിന് ഒപ്പം സ്ഥലം സന്ദർശിച്ചു .
എടത്വ വികസന സമിതിയുടെ 2026-2027 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുവാൻ എത്തിയ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫിന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എടത്വ വികസന സമിതി നിവേദനം നൽകിയിരുന്നു.
എടത്വ വികസന സമിതി പ്രസിഡൻ്റ് ഐസക്ക് എഡ്വേർഡ്, സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ജോ. സെക്രട്ടറി അജി കോശി , സുധീർ കൈതവന എന്നിവർ വിവരങ്ങൾ വിശദീകരിച്ചു.



ഇന്ന് വൈകിട്ട് 5ന് ബഹു. കലക്ടറുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.


