തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിൽ 55 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മാ റോയിയുടെ അധ്യക്ഷതയിൽ ജില്ല ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം. പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നും രണ്ടു മാസത്തിലൊരിക്കൽ അവലോകന യോഗം ചേരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. പദ്ധതി രൂപീകരണത്തിൽ ജില്ലയിലെ പ്രധാനപ്പെട്ട വിഷയങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കാൻ ഭൂജലം, കൃഷി എന്നീ വകുപ്പുകളുടെ ജലസംരക്ഷണ, കിണർ റീചാർജിംഗ് പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും കലക്ടർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത്, 45 ഗ്രാമപഞ്ചായത്ത്, ആറ് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് നഗരസഭ എന്നിവയുടെ 2025-26 വർഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരം നൽകിയത്. 43 ഗ്രാമപഞ്ചായത്ത്, രണ്ട് നഗരസഭകളുടെ 2024-25 ഹെൽത്ത് ഗ്രാന്റ് പദ്ധതി/ ഭേദഗതിക്കും അംഗീകാരമായി.
ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *