തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ റവ. തോമസ് നോർട്ടൻ ലൈബ്രറി & റീഡിങ്ങ് റൂം സജ്ജീകരിച്ചു.

Alappuzha
Print Friendly, PDF & Email

എടത്വ : തലവടി സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർഥികൾക്ക് വേണ്ടി
സജ്ജികരിച്ച റവ.തോമസ് നോർട്ടൻ ലൈബ്രറി & റീഡിങ്ങ് റൂമിന്റെ ഉദ്ഘാടനം സിഎംഎസ് സ്ക്കൂൾസ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ. മാത്യൂ പി. ജോർജ് പ്രതിഷ്ഠ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി.

തുടർന്ന് നടന്ന പൊതു സമ്മേളനം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ സന്ദേശം ചടങ്ങിൽ പ്രസിഡന്റ് റവ. മാത്യൂ പി. ജോർജ്ജ് വായിച്ചു.

” എന്റെ സ്കൂളിലേക്ക് ഒരു പുസ്തകം ” എന്ന പദ്ധതിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ കുട്ടനാട് താലൂക്ക് ജോയിന്റ് സെക്രട്ടറി അഡ്വ. ഐസക്ക് രാജു, സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ പൂവക്കാട് എന്നിവർ പൂർവ്വ വിദ്യാർത്ഥി സംഘടന എക്സികൂട്ടിവ് അംഗം വി.പി സുചീന്ദ്ര ബാബു, പ്രകാശ് എന്നിവരിൽ നിന്നും സ്വീകരിച്ചു.

അദ്ധ്യാപികയായി 12 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച സാറാമ്മ ലൂക്കോസിനെ തലവടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റീത്താമ്മ തോമസ് ആദരിച്ചു. ലൈബ്രറി നവീകരണത്തിന് വിവിധ ഘട്ടങ്ങളിൽ സഹായം നല്കിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ എബി മാത്യു ചോളകത്ത്, കൺവീനർ ജിബി ഈപ്പൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യൂസ് പ്രദീപ് ജോസഫ് ജെ.ടി. റാംസെ, ടോം പരുമൂട്ടിൽ, സ്റ്റാഫ് സെക്രട്ടറി സാനി എം.ചാക്കോ , എംജി പ്രകാശ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *