മണിപ്പൂരിലെ കുട്ടികൾക്കൊപ്പം ക്രിസ്മസ് പുതുവത്സര ആഘോഷത്തിൽ മാർത്തോമ്മാ മെത്രാപ്പൊലീത്താ

Pathanamthitta
Print Friendly, PDF & Email

തിരുവല്ല: ഡിസംബറിലെ മഞ്ഞണിഞ്ഞ രാത്രിയിൽ നാടെങ്ങും നക്ഷത്ര വിളക്കുകൾ തെളിഞ്ഞ രാത്രിയിൽ നനുത്ത മഞ്ഞിനൊപ്പം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്‌മസ്‌ രാവുകൂടെ പെയ്തിറങ്ങിയത്. ഈ നക്ഷത്ര വിളക്കുകൾക്ക് ഇടയിലൂടെ ഒരു വലിയ സമ്മാന പൊതിയുമായി കടന്നു വരുന്ന ക്രിസ്‌മസ്‌ രാത്രിയിലെ സന്തോഷം പകരുന്നൊരു കാഴ്ചയാണ്. മഞ്ഞു വീണ രാത്രികളിൽ സമ്മാനങ്ങളുമായി സ്നേഹത്തിന്റെയും പ്രത്യാശയുടെയും കരുതലിന്റെയും തങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചു ഉയർത്തിയ തങ്ങളുടെ വലിയ ഇടയൻ എത്തിയത്. മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയും മണിപ്പൂരിലെ കലാപത്തെ തുടർന്ന് അവിടെ നിന്നും തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് എച്ച്.എസ്.എസ് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്കൊപ്പമുള്ള ക്രിസ്‌മസ്‌ പുതുവത്സര ആഘോഷം ഏവർക്കും വേറിട്ട അനുഭവം നല്കിയത്. കുട്ടികൾക്കൊപ്പം സംവദിക്കുകയും കഥകൾ പറയുകയും അവർ അവതരിപ്പിച്ച മണിപ്പൂരിലെ തനതു പാട്ടുകളും ഡാൻസും കാണുന്നതിനും അവർക്കൊപ്പം സ്നേഹ വിരുന്നിലും സംബന്ധിക്കുന്നതിന് മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്ത സമയം കണ്ടെത്തി. റവന്യു ദുരന്ത നിവാരണ സെക്രട്ടറി എം ജി രാജമാണിക്യം ഐഎഎസ് മുഖ്യ സന്ദേശം നല്കി. മാർത്തോമ്മാ സഭാ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട്, മെത്രാപ്പോലീത്തായുടെ സെക്രട്ടറി റവ കെ ഇ ഗീവർഗീസ്, സെറാംമ്പൂർ യൂണിവേഴ്സിറ്റി അധ്യാപിക ഡോ അശ്വതി, ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന ട്രഷറാർ ജോജി ചെറിയാൻ, സ്കൂൾ മാനേജർ ഗീതാ ടി ജോർജ്, ടിജു എം ജോർജ്, സുബിൻ നീറുപ്ലാക്കൽ, വി സി മാത്യു വടക്കേക്കരയത്ത് എന്നിവർ സ്നേഹ വിരുന്നിൽ പങ്കെടുത്തു.

ഫോട്ടോ: തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് എച്ച്.എസ്.എസ് സ്കൂളിൽ പഠിക്കുന്ന മണിപ്പൂരിലെ കുട്ടകളുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ഡോ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. റവ കെ ഇ ഗീവർഗീസ്, സുബിൻ നീറുപ്ലാക്കൽ, വി സി മാത്യു വടക്കേക്കരയത്ത്, അൻസിൽ സഖറിയ കോമാട്ട്, എം ജി രാജമാണിക്യം ഐഎഎസ്, ജോജി ചെറിയാൻ, ഡോ അശ്വതി, ഗീതാ ടി ജോർജ്, ടിജു എം ജോർജ് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *