കൊച്ചു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി

Crime
Print Friendly, PDF & Email

അടൂർ – പ്രായപൂർത്തിയാകാത്ത കൊച്ചു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. അങ്ങാടിക്കൽ വില്ലേജിൽ അങ്ങാടിക്കൽ വടക്ക് കല്ലുകാട്ട് വീട്ടിൽ വേണു ലാലിനെ(53)യാണ് അടൂർ ഫാസ്റ്റ് ട്രാക്ക് ജഡ്ജ്. മഞ്ജിത്. റ്റി. അഞ്ചുവർഷം കഠിന തടവിനും 50,000 രൂപ പിഴയും വിധിച്ചത്. 2024മെയ് 11 ആണ് കേസിനാസ്പദമായ സംഭവം നടന്നത്.അതിജീവിതയുടെ അച്ഛന്റെ കുടുംബവീട്ടിൽ വച്ച് സ്വിച്ച് ബോർഡ് നന്നാക്കാൻ എത്തിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പന്തളം പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന വിനോദ് കുമാർ സി വി ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത് പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ദീപാ കുമാരി വി ആർ ഏകോപിപ്പിച്ചു പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് ഈ കേസിന്റെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ഏഴുമാസത്തിനുള്ളിലാണ് കോടതി നടപടികൾ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്

Leave a Reply

Your email address will not be published. Required fields are marked *